പൂഞ്ഞാര്‍: വോട്ടിംഗ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരേ പി.സി ജോര്‍ജ് രംഗത്ത്. നോട്ടയില്ലാത്തത് വൃത്തികെട്ട തിരഞ്ഞെടുപ്പ് സമ്പ്രദായമാണെന്ന് അദ്ദേഹം പറഞ്ഞു.
പിസി ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. ഇതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ഇലക്ഷന്‍ കമ്മീഷന്റേത് വിവരക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
പി.സി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ;
ഇവിടെ രണ്ട് സ്ഥാനാർഥികളാണ്. ഇതിലൊരാള്‍ക്ക് വോട്ട് ചെയ്യാം. എന്നാല്‍ നോട്ടക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാള്‍ക്ക് ഞാൻ വോട്ട് ചെയ്തു എന്നത് വേറെ കാര്യം. നോട്ട വേണ്ടേ? തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വിവരക്കേട് കാണിക്കുകയാണോ. എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാല്‍ എവിടെപ്പോയി വോട്ട് ചെയ്യും. അത് എന്റെ അവകാശമല്ലേ. വൃത്തികെട്ട തെരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതില്‍ എനിക്ക് പരാതിയുണ്ട്. ബിജെപി സ്ഥാനാർഥി ഇല്ലെങ്കില്‍ ആ പാർട്ടിക്കാരനായ ഞാൻ എവിടെപോയി വോട്ട് ചെയ്യണം. നോട്ടക്ക് അല്ലെ ചെയ്യാൻ പറ്റൂ.

Post a Comment